ഇതിനു മുന്നേ ഒരു വ്യക്തി എന്നെ കുറിച്ച് പറഞ്ഞത് (ഒരു സംഭവ കഥ - PART 1) നല്ലവരായ നിങ്ങള്‍ വിശ്വസിക്കില്ല എന്നെനിക്കറിയാം. അതില്‍ കുറെ കാര്യങ്ങള്‍ കല്ല് വെച്ച നുണയാണ്.
എന്നാല്‍ നമുക്ക് വിഷയത്തിലേക്ക് കടക്കാം.
അങ്ങിനെ എന്റെ ബെന്‍സ് കാറില്‍ ഞങ്ങള്‍ നാലുപേരും ബാരക്കുട എന്നാ സ്ഥലത്തേക്ക് യാത്ര തിരിച്ചു. വര്‍ഷങ്ങളുടെ Driving പരിജയമുള്ള ഞാന്‍ ഒരു 180-200 speed ല്‍ കാര്‍ ഓടിച്ചു കൊണ്ടിരുന്നു. ആദ്യമായ് കാറില്‍ കയറിയ സന്തോഷത്തില്‍ നമ്മുടെ മൂന്നു പുള്ളികളും പന്തം കണ്ട പെരുചായിയെ പോലെ കാറില്‍ ഇരിക്കുന്നുന്ന്ടായിരുന്നു. ഇടയ്ക്കിടെ നമ്മുടെ വിനു കാറിനു ഉമ്മ കൊടുക്കുന്നതും കണ്ടു. നീലന് പിന്നെ ദേവാസുരം പ്രേതം കയറി എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. സഹിക്കെട്ടപ്പോള്‍ ഞാന്‍ എന്റെ ഫ്ലാറ്റിന്റെ താക്കോല്‍ കയ്യിവെച്ചു കൊടുത്തു. പിന്നെ അടങ്ങി.
മനീഷിന്റെ പ്രധാന പണി റോഡിലൂടെ പോകുന്ന വണ്ടികള്‍ എണ്ണുക എന്നതായിരുന്നു. പോലീസ് കാര്‍ കാണുമ്പോള്‍ സല്യൂട്ട് ഉം കൊടുക്കുന്നുണ്ടായിരുന്നു.
അങ്ങിനെ യാത്രാ മന്ധ്യെ ഞാന്‍ അവര്‍ക്ക് പെപ്സി മേടിച്ചു കൊടുത്തു. പെപ്സി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ വിനു പണ്ട് നാട്ടില്‍ വെച്ചുണ്ടായ ഒരു കഥ പറഞ്ഞു.
സംഭവം ഇങ്ങനെ:
വിനുവും ഒരു കൂട്ടുകാരനും അവരുടെ ഗ്രാമത്തില്‍ നിന്ന് കൊല്ലം ടൌണില്‍ പോയി (ദാസനും വിജയനും ഗള്‍ഫില്‍ പോയപോലെ). അങ്ങിനെ ടൌണില്‍ ആട് അലയുന്നത് പോലെ അലഞ്ഞു പലതും കണ്ടു അന്ധംവിട്ടു നടക്കുമ്പോള്‍ ഇവര്‍ക്ക് ദാഹിച്ചു. അടുത്തുള്ള കൂള്‍ ബാറില്‍ കയറി നാരങ്ങാ വെള്ളം കുടിക്കാമെന്ന് വെച്ച്. അപ്പോഴാണ് പെപ്സി കുപ്പി വിനു വിന്റെ കണ്ണില്‍ പെട്ടത്. അങ്ങിനെ നാരനാ വെള്ളം മാറ്റി വെച്ച് രണ്ടു കുപ്പി പെപ്സി മേടിച്ചു.
ജീരക സോഡാ കുടിച്ചു മാത്രം പരിജയമുള്ള വിനുവും കൂട്ടുകാരനും ജീവിതത്തില്‍ ആദ്യമായി പെപ്സി കുടിച്ചപ്പോള്‍ നായക്ക് കള്ള് കൊടുത്തപോലെയായി. അരമണിക്കൂര്‍ കൊണ്ട് ഏതായാലും രണ്ടു പേരും അത് കുടിച്ചു തീര്‍ത്തു. കുപ്പിയും കയ്യില്‍ പിടിച്ചു പൈസ കൊടുത്തു മുങ്ങാന്‍ നേരം കട ഉടമ കുപ്പി പിടിച്ചു മേടിച്ചു രണ്ടിനെയും ഓടിച്ചു.
അങ്ങിനെ മടങുന്ന വഴി വിനുവിന്റെ കൂട്ടുകാരന് പറഞ്ഞു: "ഡാ, അതെന്തു ഏര്‍പ്പാടാ..? പൈസ കൊടുത്തല്ലേ നമ്മള് പെപ്സി മേടിച്ചത്? പിന്നെ എന്തിനാ അയാള്‍ കുപ്പി തിരികെ മേടിച്ചു? "
ഇത് കേട്ട് വിനു പൊട്ടി ചിരിച്ചു, എന്നിട്ട് പറഞ്ഞു, " ഡാ മണ്ടാ, അയാള്‍ പുലിയാനെങ്ങില് ഞാന്‍ പുപ്പുലിയാ.. ഡാ ഇത് കണ്ടോ, ഇത് ഞാന്‍ അയാള്‍ക്ക് കൊടുത്തിട്ടില്ല. ആ പൊട്ടന് ഇത് തിരികെ മേടിക്കാന്‍ മറന്നു. ഇനി ഇത് തിരഞ്ഞു അയാള്‍ പോലീസ് നെയും കൂട്ടി വരുമോ ആവോ!!!
"
വിനു കാണിച്ചു കൊടുത്ത സാധനം കണ്ടു കൂട്ടുകാരന് അന്ധം വിട്ടു നിന്നുപോയി....
വേറെ ഒന്നുമല്ല, അതവര്‍ക്ക് കടക്കാരന് കുപ്പിയില്‍ ഇട്ടു കൊടുത്ത സ്ട്രോ ആയിരുന്നു!!!!!
വിനു അതൊരു സംഭവമാണെന്ന് കരുതി അത് മോഷ്ടിച്ചുകൊണ്ട് വന്നു......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
yeah...,it is u r real life.
മറുപടിഇല്ലാതാക്കൂnee yennada driving padichathu.............
മറുപടിഇല്ലാതാക്കൂpandengo nee adichumattiya thakkol koottamgal
മറുപടിഇല്ലാതാക്കൂpazhuthilittu oronnay thirichu nokkiyappol etho oru bens startayi alle......?
aashamsakal........
മറുപടിഇല്ലാതാക്കൂ